കോട്ടയം : പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ മുന്നണിയിൽ പുതിയ വിവാദം.
നഗരസഭയിലെ കേരള കോൺഗ്രസ് കൗൺസിലറുടെ എയർ പോഡ് മോഷണത്തില്‍ സിപിഎം കൗണ്‍സിലറെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്.
സിപിഎം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടത്തിലിനെ കുറ്റപ്പെടുത്തിയാണ് കേരള കോണ്‍ഗ്രസ് എം കൗണ്‍സലർ ജോസ് ചീരങ്കുഴി രംഗത്ത് വന്നത്.
ജോസ് ചീരങ്കുഴിയുടെ 30000 രൂപ വിലയുള്ള എയര്‍പോഡാണ് മോഷണം പോയത്.
കൗണ്‍സില്‍ യോഗത്തിൽ ഇത് ചർച്ചയായി.
തനിക്കെതിരായ ആരോപണം ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ ബിനു പുളിക്കക്കണ്ടം സംഭവത്തില്‍ പൊലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ആക്ടിങ് ചെയര്‍മാന് ബിനു പുളിക്കക്കണ്ടം കത്ത് നല്‍കിയിട്ടുണ്ട്. തനിക്കെതിരായ ഗൂഢാലോചനയില്‍ ജോസ് കെ മാണിക്ക് പങ്കുണ്ടെന്നും ബിനു ആരോപിച്ചു. ബിനുവിനെതിരായ ആരോപണം ഉന്നയിച്ച ജോസ് ചീരങ്കുഴിക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം അംഗങ്ങള്‍ പ്രതിഷേധിച്ചു. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബഹളത്തെ തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം നിര്‍ത്തിവച്ചു.
ഫെബ്രുവരി 3നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത് .
അടുത്ത 2 വർഷം കേരള കോൺഗ്രസ് (എം) നാണ് ചെയർമാൻ സ്ഥാനം
പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ മുന്നണിയിൽ പുതിയ വിവാദം
