കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോട്ടയം : ജില്ലയിൽ ഇന്ന് (18/11/2025)പൂഞ്ഞാർ,പൈക,അയ്മനം,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് LT ലൈൻ അഴിക്കുന്നതിനാൽ മുരിങ്ങപ്പുറം ട്രാൻസ്ഫോർമർ പരിധിയിൽ ചെമ്മത്താംകുഴി ഭാഗത്തേക്ക് രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് HT ലൈൻ ഓഫ് ചെയ്യുന്നതിനാൽ ഈന്തുംപ്ലാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 10 th Mile Transformer LT Line ABC കേബിൾ ആക്കുന്നതുമായി ബന്ധപ്പെട്ട് പത്താം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ തഴവേലി, വിളക്കുമരുത് , പൊതുകം – എയർടെൽ,പൊതുകം – ബിഎസ്എൻഎൽ, പ്ലാന്തറ, കരിമലകുന്ന്, വഞ്ചിമല, 5അം മയിൽ, മടുക്കക്കുന്ന് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് വർക്കിന്റെ ഭാഗമായി കരുമാങ്കാവ്,വൈദ്യശാല, വള്ളോന്തറ, കരാമ, കുഴിവേലിപ്പടി, പരിപ്പ്, പരിപ്പ് 900,മുട്ടേൽ No 1, മുട്ടേൽ No 2, നെല്ലിപ്പള്ളി, തെറ്റാകിരി, ഒളശ SNDP, വൈദ്യശാല BTS, മാസ്റ്റേഴ്സ് ഹോം, ഇടത്തിൽപള്ളി,അക്ഷര കോംപ്ലക്സ്, ഗ്ലോറി റബ്ബർ, കല്ലുങ്കത്ര ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 മണി

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
പട്ടത്തിമുക്ക്, ടൗൺ ഗേറ്റ്,റയിൽവേ ബൈപ്പാസ്, മലേക്കുന്ന്, ഹൗസ്സിങ് ബോർഡ്, ഉദയഗിരി,
സുരേഷ് നഴ്‌സിംഗ് ഹോം, മുനിസിപ്പാലിറ്റി, പെരുന്ന കിഴക്ക് എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മണി മുതൽ   6 മണി വരെ വൈദുതി മുടങ്ങും

മീനിടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേലമറ്റം പടി ട്രാൻസ്ഫോമറിൽ  രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കേളൻ കവല , കേളൻ കവല എസ് .എൻ.ഡി.പി, പാപ്പാൻ ചിറ , പുളിമൂട്, കോളനി അമ്പലം , നാൽപ്പതാം കവല മില്ല് , പനക്കളം, എണ്ണക്കാച്ചിറ , ആനമുക്ക് എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചമ്പക്കര,വിഷൻ ഹോണ്ട (സിമന്റ് കവല ) ട്രാൻസ്ഫോർമറിൽ രാവിലെ 09:30 മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും രാജീവ് ഗാന്ധി , സവീന കോൺവെൻ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഞ്ഞാമറ്റം, മാടപ്പാട്, ശാന്തിഗിരി, പറപ്പാട്ടുപടി, ശിവാജി, കൊറ്റമംഗലം ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09  മുതൽ വൈകിട്ട് 05 വരെ വൈദ്യുതി മുടങ്ങും

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പലച്ചുവട്, ഇരുവേലിക്കൽ, തച്ചിലാട്ട് ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താമരശ്ശേരി, എള്ളുകാല എസ്എൻഡിപി എന്നി ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!