കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു.
റഷ്യൻ പൗര പൗളിനയെയാണ് (31) തെരുവുനായ ആക്രമിച്ചത്.
ഇവരുടെ വലുതു കണങ്കാലിലാണ് തെരുവുനായ കടിച്ചത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ബീച്ചിന് വശത്തൂടെ നടന്നു പോകുന്നതിനിടെ യാതൊരു  പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം ഉണ്ടായത്.

കടിയേറ്റ ഉടൻ തന്നെ വിഴിഞ്ഞം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയതിനു ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ലൈഫ് ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെ ഇതേ നായ കടിച്ച് പരുക്കേൽപ്പിച്ചിരുന്നുവെന്ന് സമീപത്തെ ഹോട്ടലുടമ പറഞ്ഞു. ടൂറിസ്റ്റുകൾ ഒരുപാടെത്തുന്ന കോവളത്ത് തെരുവുനായകളുടെ ശല്യം വളരെയധികം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!