ബെയ്ജിങ്: ചൈനയില്‍ അതിശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനം കിർഗിസ്ഥാൻ അതിർത്തി പ്രദേശമായ തെക്കൻ ഷിൻജിയാങ് മേഖലയിലാണ് അനുഭവപ്പെട്ടത്.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:39 നായിരുന്നു സംഭവം. 80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്.
ഡെൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി. അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി.
ചൈനയിൽ വൻ ഭൂകമ്പം; 7.2 തീവ്രത, ഡെൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം
