റായ്പൂർ : രാജ്യം നക്സലിസത്തിൽ നിന്നും മുക്തമാകുന്ന ദിവസം ദൂരെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ ചെങ്കൊടി മാറ്റി ത്രിവർണ പതാക സ്ഥാപിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.
ഛത്തീസ്ഗഡ് ഒരു പുതിയ കാലഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൽ നഗർ–നവ റായ്പൂരിൽ നടന്ന രജത് മഹോത്സവ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
“നക്സലൈറ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ച് ഭരണഘടനയെ അംഗീകരിച്ചു. ഇന്നത് വലിയൊരു മാറ്റത്തിന്റെ അടയാളമാണ്. ബിജാപൂരിലെ ചിക്കപാലി ഗ്രാമത്തിൽ 70 വർഷത്തിന് ശേഷം വൈദ്യുതി എത്തി. അബുജ്മർ ഗ്രാമത്തിൽ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഒരു സ്കൂൾ നിർമ്മിക്കുന്നു. അവിടങ്ങളിൽ ചെങ്കൊടിക്ക് പകരം ത്രിവർണപതാക ഉയർന്നു,” — മോദി വ്യക്തമാക്കി.
