രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനത്തില്‍ സ്ഫോടനം നടത്തും; യുവാവ് പിടിയിൽ


ലക്നൗ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ആണെന്ന പേരിലാണ് യുവാവ് ഭീഷണി മുഴക്കിയത്.

പ്രതിയായ ഇന്റെഖാബ് ആലമിനെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. മാനസിക അസ്വാസ്ഥ്യമുള്ള ആളെ പോലെയാണ് യുവാവ് പെരുമാറുന്നതെന്ന് അരാരിയ പൊലീസ് സൂപ്രണ്ട് അശോക് കുമാർ സിംഗ് പറഞ്ഞു.

ജനുവരി 19ന് എമർജൻസി ഹെൽപ്പ് ലൈൻ നമ്പറായ 112ല്‍ വിളിച്ചാണ് ആലം ഭീഷണിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ ഛോട്ടാ ഷക്കീൽ ആണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് യുവാവ് സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!