നാളെ അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിന് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മെഴുകുതിരികൾ തെളിയിക്കണമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ(CASA).
അയോധ്യയിൽ നടക്കുന്നത് തിന്മയുടെ മേൽ നന്മ നേടിയ നീതിയുടെ വിജയമാണെന്നും കാസ വ്യക്തമാക്കി. അയോധ്യയുടെ വീണ്ടെടുപ്പ് പോലെ നമ്മുടെ ദേവാലയങ്ങളുടെ വീണ്ടെടുപ്പും എന്നെങ്കിലും ഒരിക്കൽ കാലത്തിന്റെ പൂർത്തീകരണത്തിൽ സംഭവിക്കുമെന്ന പ്രത്യശയോടെ നമുക്കും ഹൈന്ദവ സഹോദരങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാമെന്നും കാസ സൂചിപ്പിച്ചു.
അയോധ്യയിൽ നാളെ നടക്കുന്ന ജീവൻ പ്രതിഷ്ഠ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്നാണ് കാസ ആവശ്യപ്പെട്ടിട്ടുള്ളത്.
രണ്ടുവർഷം മുൻപ് തുർക്കിയിൽ നടന്നതും ഇപ്പോൾ അർമേനിയിൽ നടന്നുകൊണ്ടിരിക്കുന്നതുമായപ്രവർത്തികൾ തന്നെയാണ് 500 വർഷം മുൻപ് അയോധ്യയിൽ ബാബർ എന്ന ഇസ്‌ലാമിക ഭരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന അധിനിവേശത്തിലും സംഭവിച്ചത് എന്നും കാസ അഭിപ്രായപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കാസ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.