രാഷ്ട്രപതിയുടെ യാത്രയ്ക്ക് ഉപയോഗിച്ച രണ്ട് പൊലീസ് വാഹനങ്ങൾ ട്രാഫിക് പിഴ അടക്കാത്തവ! പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ്

കേരളത്തിൽ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ യാത്രയ്ക്ക് ഒരുക്കിയ രണ്ട് പൊലീസ് വാഹനങ്ങൾ ട്രാഫിക് പിഴ അടയ്ക്കാത്തവയെന്ന് പരാതി.

പമ്പയ്ക്ക് പോയ വാഹനത്തിന് 2023 മുതൽ അഞ്ച് പിഴകളുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിനുള്ളത് രണ്ടു പിഴകളാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലുള്ളതാണ് വാഹനങ്ങൾ. സാധാരണക്കാരെ പിടികൂടുന്ന പൊലീസ് തന്നെ നിയമം ലംഘിക്കുന്നു എന്നും പരാതിയിൽ റെജോ വള്ളംകുളം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!