അടിമാലി : ബ്രിട്ടീഷ് യങ് ഇന്‍സ്പിരേഷന്‍ അവാര്‍ഡ് അടിമാലി സ്വദേശിയായ വിദ്യാര്‍ഥിക്ക്. അടിമാലി സ്വദേശിയും കഴിഞ്ഞ 20 വര്‍ഷമായി ലണ്ടന്‍ സൗത്ത് ബര്‍ഗ് ഹയര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അനക്‌സ് വര്‍ഗീസാണ് അവാര്‍ഡിന് അര്‍ഹനായത്.
നാളെയുടെ വാഗ്ദാനങ്ങളായ യുവ പ്രതിഭകളെ കണ്ടെത്താന്‍ നടത്തി വരുന്ന ബ്രിട്ടീഷ് മലയാളി യങ് ഇന്‍സ്പിരേഷന്‍ അവാര്‍ഡിന് വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വിദ്യാര്‍ഥികളില്‍ നിന്നും അവസാന റൗണ്ടില്‍ എത്തിയ 5 പേരെ വോട്ടിങ്ങിലൂടെ പിന്നിലാക്കിയാണ് അനക്‌സ് അപൂര്‍വ നേട്ടം കൈവരിച്ചത്.
ഇടുക്കി അടിമാലി കൂമ്പന്‍പാറ ഓരത്ത് അജി-ബിസി ദമ്പതികളുടെ മകനാണ് അനക്‌സ്. ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ആയിരുന്ന അജിയും കുടുംബവും കഴിഞ്ഞ 20 വര്‍ഷമായി യൂകെയില്‍ താമസിച്ചു വരികയാണ്. ലണ്ടന്‍ ലെസ്റ്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യുകെ പാര്‍ലമെന്റ് മെമ്പര്‍ സന്ദീപ് വര്‍മ അവാര്‍ഡ് ദാനവും പ്രശസ്ത സിനിമാതാരം സനുഷ സര്‍ട്ടിഫിക്കറ്റും കൈമാറി.
