ചങ്ങനാശ്ശേരി : എം.സി റോഡില്‍ ഇടിഞ്ഞില്ലത്ത് ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു.
അരമന ഹോട്ടലിലെ പാചകക്കാരൻ കോട്ടയം നട്ടാശ്ശേരി പുറത്തിട്ടയില്‍ എസ്. ഷിബു (49) ആണ് മരിച്ചത്. നാരായണൻ്റെയും അമ്മിണിയുടെയും മകനാണ്. 3 ആഴ്ച മുൻപാണ് ഇവിടെ ജോലിക്ക് കയറിയത്. വൈകിട്ട് 4 മണിക്ക് മുറിയില്‍ വിശ്രമത്തിനു പോയി ഏഴരയോടെ തിരികെ വരുമ്പോള്‍ ജോലി ചെയ്യുന്ന ഹോട്ടലിനു മുൻപിലായിരുന്നു അപകടം.
ഇടിച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് സ്‌ഥലത്തെത്തിയ പൊലീസ് സിസിടിവി പരിശോധിച്ച് വാഹനം കണ്ടെത്തി ഡൈവറെ ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ വരുത്തുകയായിരുന്നു. വാഹനം ഓടിച്ച പത്തനംതിട്ട കല്ലറക്കടവ് തുണ്ടിയില്‍ അശ്വിൻ (20) ആണ് കീഴടങ്ങിയത്. എൻജിനീയറിങ് വിദ്യാർഥിയാണ്.
എം.സി റോഡില്‍ ഇടിഞ്ഞില്ലത്ത് അപകടത്തിൽ യുവാവ് മരിച്ചു
