ആശാവർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘര്‍ഷം…ജലപീരങ്കി പ്രയോഗിച്ചു, മൈക്ക് പിടിച്ചെടുത്തു…

തിരുവനന്തപുരം : ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കാതെ ആശാ വർക്കേഴ്സ്. പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ തുടരുന്നു. മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറയുന്നു. എസിപിയുമായി പ്രവർത്തകർ ചർച്ച നടത്തി, നിലപാട് അറിയിച്ചു.

ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.

പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മൂനിലധികം തവണ ജലാപീരഗി പ്രയോഗിച്ചു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ഇതിനിടെ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞെന്ന് ചുണ്ടിക്കാട്ടി സമരക്കാരുടെ മൈക്കും പ്രവത്തിപ്പിക്കുവാൻ കൊണ്ടുവന്ന ജനററ്ററും പൊലീസ് പിടിച്ചെടുത്തു. ഇതുമായി പോകാനൊരുങ്ങിയ പൊലീസ് ജീപ്പ് ആശാവർക്കർമാർ തടഞ്ഞു. ഇത് പൊലീസുമായുള്ള ഉന്തിലും തള്ളിലുമാണ് അവസാനിച്ചത്. പരസ്പരമുള്ള പിടിവലിയിൽ ആശാവർക്കർ സംഘടന സംസ്ഥാന പ്രസിഡൻ്റിൻ്റെ വസ്ത്രം പൊലീസ് വലിച്ചു കീറിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!