മണ്ണാർക്കാട് : 2022 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിയാദിൽ നിന്നും അറസ്റ്റു ചെയ്തു. തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുൾ അസീസിനെയാണ് മണ്ണാർക്കാട് പൊലീസ് ഇൻ്റർപോളിൻ്റെ സഹായത്തോടെ റിയാദിൽ നിന്ന് അറസ്റ്റു ചെയ്തത്.
ചെറിയമ്മയുടെ ഇഷ്ടക്കാരനായ അബ്ദുൾ അസീസ് കുട്ടിയുടെ ചെറിയമ്മയുടെ ഒത്താശയോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ അതിജീവിതയുടെ ചെറിയമ്മയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.
പീഡനത്തിനു ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.