പത്തനംതിട്ട : അവസാന നിമിഷം നിലയ്ക്കലിൽ നിന്നും പത്തനംതിട്ട പ്രമാടത്തേക്ക് മാറ്റിയ ഹെലിപാഡിന് ക്രോണ്‍ക്രീറ്റിട്ട് പൂർത്തിയാക്കിയത് പുലര്‍ച്ച. രാഷ്ട്രപതിയുമായി വന്നിറങ്ങിയ ഹെലികോപ്ടര്‍ ആ ഉറയ്ക്കാത്ത കോണ്‍ക്രീറ്റില്‍ താഴ്ന്നു.
പ്രസിഡണ്ടിന്റെ ശബരിമല യാത്രയ്ക്കിടെ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച. ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ അപടകമുണ്ടായിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്നത് ദുരന്തം. കേരളത്തിന് ഇത് നാണക്കേട് എന്നും പരക്കെ ആക്ഷേപം.
ഇതിനിടെ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തെരുവ് നായ ഹെലിപാഡിൽ കടന്നതായി ആൻ്റോ ആൻ്റണി എം പി ആരോപിച്ചു. ഇതിനിടെ രാഷ്ട്രപതിയുടെ വാഹനവ്യൂഹം പമ്പയിൽ നിന്നും മടങ്ങുന്നതീന് മുമ്പ് പമ്പ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം മരം വീണു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയ ശേഷമാണ് വാഹനവ്യൂഹം പത്തനംതിട്ടയിലേക്ക് യാത്ര പുറപ്പെട്ടത്.
