കെട്ടിട നിർമ്മാണത്തിലെ അധിക സെസിനെതിരെ പ്രതികരിച്ചു; വീടിന് നേരെ ആക്രമണം


കണ്ണൂര്‍ : കെട്ടിട നിർമ്മാണത്തിലെ അധിക സെസിനെതിരെ പ്രതികരിച്ചയാളുടെ വീടിന് നേരെ ആക്രമണം. കണ്ണൂർ കേളകം സ്വദേശി പുതനപ്ര തോമസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് തോമസിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വിളക്കുകൾ അക്രമി സംഘം അടിച്ചു തകർത്തു. പുറത്തെ സി.എഫ് .എൽ ബൾബുകൾ മോഷ്ടിച്ചു. അക്രമത്തിന് പിന്നിൽ ആരെന്ന് തോമസിന് നിശ്ചയമില്ല. സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ വിമർശിച്ചിട്ടില്ല. നീതി കേടിനെതിരെയാണ് പരാതി നൽകിയതെന്നും തോമസ് പറയുന്നു.

അൻപത് വർഷം പഴക്കമുളള സ്വന്തം വീടിന് ഇരുപതിനായിരം രൂപയുടെ അറ്റകുറ്റപ്പണി നടത്തിയതാണ് തോമസ് ചെയ്ത തെറ്റ്. പിന്നാലെ തൊഴിൽ വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. 41264 രൂപ കെട്ടിട നിർമ്മാണ ക്ഷേമ നിധി സെസ് ആയി അടക്കണമെന്നാ യിരുന്നു നോട്ടീസ്. വീടിന്റെ ചോർച്ച പരിഹരിക്കാൻ ഷീറ്റിട്ടതിന് സെസ് ഏർപ്പെടുത്തിയ നടപടിക്കെതിരെ തോമസ് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!