സ്വർണം പൂശാനായി 512 ഗ്രാം സ്വർണം പോറ്റിക്ക് നൽകിയത് ബെള്ളാരി സ്വദേശി ഗോവർധൻ

ബംഗളൂരു : ശബരിമല ശ്രീകോവിലിന്റെ വാതിൽപാളികളിലും കട്ടിളയിലും പൂശാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റി മുഖേന ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിൽ 512 ഗ്രാം സ്വർണം നൽകിയത് ഗോവർധൻ എന്ന  ബെള്ളാരിയിലെ റൊഡ്‌ഡാം ജ്യൂവൽസിൻ്റെ ഉടമ.


2012-13 കാലഘട്ടത്തിൽ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്ര സന്ദർശനത്തിനിടെയാണ് ഗോവർധൻ അവിടെ കീഴ്ശാന്തിയായിരുന്ന പോറ്റിയെ പരിചയപ്പെട്ടത്.

2018 അവസാനം മാസമാണ് വാതിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്‌ണൻ പോറ്റി ഗോവർധന നെ സമീപിച്ചത്.

2019 മാർച്ചു മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വിവിധ ദിവസങ്ങളിലായി വാതിൽ പാളികളും കട്ടിളയും പ്ലേറ്റ് ചെയ്യാനായി 512.08 ഗ്രാം സ്വർണം ആണ് ഗോവർധൻ നൽകിയത്.
ശബരിമലയിലെ സ്വർണവാതിൽ മാറ്റിസ്‌ഥാപിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ സ്പോൺസറായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരാണുള്ളതെങ്കിലും സ്വർണവാതിൽ സമർപ്പണച്ചടങ്ങിൽ പങ്കെടുത്തത് സ്പോൺസറെന്ന പേരിൽ ഗോവർധൻ അടക്കം 5 പേർ.

ഗോവർധൻ, വ്യവസായി രമേശ് റാവു, ഉണ്ണിക്കൃഷ്ണ‌ൻ പോറ്റി, അജിത് ബെംഗളുരു, പള്ളിക്കത്തോട് സ്വദേശിയായ വ്യവസായി വാസുദേവൻ എന്നിവരാണു സ്പോൺസർമാരായി ചടങ്ങിനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!