കോട്ടയം: ജില്ലയിൽ നാളെ (13/10/2025) പാമ്പാടി,തീക്കോയി,മണർകാട്,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ചുവടെ…
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പീടിക, ഐരുമല, മാകപടി, പാമ്പാടി മാർക്കറ്റ്,മഞ്ഞാടി ടെംപിൾ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട്, പൂപ്പട , ചെറിയാൻ ആശ്രമം, ഗുഡ്ന്യൂസ്,മരിയൻ സെൻ്റർ, മറീന റബ്ബേഴ്സ്, വരാപ്പള്ളി ട്രാൻസ്ഫോമറുകളിൽ നാളെ 9 മുതൽ 5.30 വരെയും കണിയാംകുന്ന്, ജാപ് No:2, തടത്തിമാക്കൽ, സോന , കുഴിപ്പുരയിടം, പെരുമാനൂർ കുളം ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഒറവക്കൽ മില്ല്, ഒറവക്കൽ, എട്ടുപറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കരിക്കണ്ടം, പുന്നകുന്ന്, പമ്പ്ഹൌസ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും, ആറ്റുവാക്കേരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 1മണി മുതൽ വൈകുന്നേരം 5 മണി വരേയും വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം, മോഹം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ വൈദ്യുതി മുടങ്ങുതാണ്.
HT ടച്ചിങ്‌വെട്ട് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ അണ്ടൂർകവല, മരോട്ടിച്ചുവട്, മുത്തോലിക്കവല, പുലിയന്നൂർ, മുത്തോലി മിനി ഇൻഡസ്ടറി, അരുണാപുരം, st thomas college, alphonsa college, കൊട്ടാരാമറ്റം, കയ്യാലക്കകം,ആക്കക്കുന്ന്, അള്ളുങ്കൽകുന്ന്, ഇന്ത്യാർ factory എന്നീ സ്ഥലങ്ങളിൽ 1രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണികണ്ഠവയൽ സാംസ്കാരികനിലയം , മാളിയേക്കൽപ്പടി, കൊല്ലാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും കൊച്ചുപ്പള്ളി , ഹിറാ നഗർ , അമര എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി ,പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടാഗോർ, നിറപറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും കൂനംതാനം ട്രാൻസ്‌ഫോർമറിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ജില്ലയിൽ നാളെ (13/10/2025) പാമ്പാടി,തീക്കോയി, മണർകാട്,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
