തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വർദ്ധന. നേരിയ വർദ്ധനയാണ് സംഭവിച്ചിട്ടുള്ളതെങ്കിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ് സ്വർണവില. ഇന്ന് പവന് 8 രൂപ വര്‍ദ്ധിച്ച് 88,568 രൂപ ആയിരിക്കുകയാണ്. ഒരു പവന് 11,071 രൂപ നല്‍കണം. ഇന്നലെ ഒരു പവന് 88,560 രൂപയായിരുന്നു വില.
സ്വര്‍ണവില ലക്ഷത്തിലേക്ക് അടുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതിയെന്നാണ് ദിവസേനയുള്ള ഈ വർദ്ധന സൂചിപ്പിക്കുന്നത്. പണിക്കൂലി കൂടാതെ സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ട സമയം അധികം വിദൂരമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്. സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയാണ് ഓരോ ദിവസവും അസ്തമിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വർദ്ധനവിന് കാരണം
‘കൈവിട്ടുള്ള’ കുതിപ്പ് തുടർന്ന് സ്വർണം.. ഇന്നും കൂടി… ലക്ഷത്തിലേക്ക് അടുക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം…
