ലക്നൗ : ശ്രീരാമക്ഷേത്രം തുറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് രാജ്യമെമ്പാടുമുള്ള രാമഭക്തർ. രാമന് വേണ്ടി അയോദ്ധ്യയിലേക്ക് തന്റെ തലമുടികൊണ്ട് തേര് വലിച്ച് എത്തുകയാണ് ഒരു രാമഭക്തൻ. മദ്ധ്യപ്രദേശിലെ ദാമോയിൽ നിന്നുള്ള ബദ്രിയാണ് തന്റെ നാട്ടിൽ നിന്നും അയോദ്ധ്യയിലേക്ക് തേര് വിച്ചുകൊണ്ടുള്ള കഠിനമായ യാത്ര ആരംഭിച്ചത്.
തിങ്കളാഴ്ച്ച നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുകയാണ് ബദ്രിയുടെ ലക്ഷ്യം, ഇതിനായി 566 കിലോ മീറ്ററാണ് തേരുവലിച്ചുകൊണ്ട് അദ്ദേഹം താണ്ടുക. ഈ മാസം 11നാണ് ബദ്രി ദാമോയിൽ നിന്നും യാത്ര തിരിച്ചത്. ഏകദേശം 50 കിലോമീറ്റർ ദൂരം ദിവസവും സഞ്ചരിക്കും. അയോദ്ധ്യയിൽ രാമക്ഷേത്രം സാക്ഷാത്കരിച്ചാൽ ജഡ തേര് വലിച്ച് അയോദ്ധ്യയിലെത്തുമെന്ന് 1992ൽ ബദ്രി പ്രതിജ്ഞയെടുത്തിരുന്നു.
സനാതനധർമമുണ്ടെങ്കിൽ എല്ലാമുണ്ടെന്ന് ബദ്രി യാത്രക്കിടെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇല്ലെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.