ഡോ. അലക്സാണ്ടർ ജേക്കബ് ചിറവംമുട്ടം ക്ഷേത്രത്തിൽ പ്രഭാഷണം നടത്തുന്നു

ചങ്ങനാശ്ശേരി : ഡോ. അലക്സാണ്ടർ ജേക്കബ് ഒക്ടോബർ 5 ന്  ഇത്തിത്താനം ചിറവം മുട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.
ഒക്ടോ. 6 മുതൽ 12 വരെ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് മുന്നോടിയായാണ് പ്രഭാഷണം നടക്കുന്നത്.
ഒക്ടോ. 5 ന് വൈകിട്ട് സപ്താഹ യജ്ഞത്തിൻ്റെ വിഗ്രഹപ്രതിഷ്ഠ തന്ത്രി മുഖ്യൻ സൂര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്  നിർവഹിക്കും.
തുടർന്ന് മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ്  ഭദ്രദീപ പ്രകാശനവും ആദ്ധ്യാത്മിക പ്രഭാഷണവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!