കോട്ടയം/പൊന്‍കുന്നം: ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മാത്രം തീരുമാനമല്ല നടന്നതെന്നും ആ കാലത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ.
കമ്മിഷനില്‍ എത്ര കടകംപള്ളിക്കും, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പദ്മകുമാറിനും പോയി എന്നാണ് അറിയാനുള്ളത്.
ദ്വാരപാലകശില്‍പപാളി പുറത്തുക്കൊണ്ടുപോയി നന്നാക്കാന്‍ ഉള്ള തീരുമാനം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുരളീധരന്‍ ആരോപിച്ചു.
ദ്വാരപാലക ശിൽപം തന്നെ മാറ്റിയോ എന്ന് സംശയം ഉണ്ട്. ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറയുന്നത് കടകംപള്ളിയെ സംരക്ഷിക്കാനാണെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ഫണ്ടില്‍ നിന്ന് 3 കോടി അനുവദിച്ചതിലൂടെ മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ഹൈക്കോടതിയെയും ജനങ്ങളെയും വഞ്ചിച്ചെന്നും വി.മുരളീധരൻ പറഞ്ഞു.
ബിജെപി കോട്ടയം ഈസ്റ്റ് /വെസ്റ്റ് ജില്ലകളിൽ സമ്പൂർണ്ണ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ നടന്നത് സംഘടിത കൊള്ള- വി.മുരളീധരന്‍
