പത്തനംതിട്ട : ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെയാണ് ആഗോള അയ്യപ്പ സംഗമം നടക്കുക. ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എട്ടോടെ പമ്പയിലെത്തി. ഇന്ന് രാത്രി പമ്പയിലായിരിക്കും മുഖ്യമന്ത്രി തങ്ങുക. തമിഴ്നാട് സർക്കാർ മാത്രമാണ് അതിഥി ആകാനുള്ള ദേവസ്വം ബോർഡിന്‍റെ ക്ഷണം സ്വീകരിച്ചത്.
കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല അയ്യപ്പന്‍റെ നാലു കിലോ സ്വർണ്ണം അടിച്ച് മാറ്റിയതിന്‍റെ പാപം തീർക്കാനാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളം വലിയ സമരത്തിലേക്ക് നീങ്ങുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് ഒരുക്കം പൂര്‍ണം…മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിലെത്തി…
