കോട്ടയം : ഹിന്ദു ഐക്യവേദിയുടെയും, ഏ കെ സി എച്ച് എം എസ് ൻ്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് ഗാന്ധിനഗർ പുല്ലുപറമ്പിൽ പി എസ് പ്രസാദ് (65) അന്തരിച്ചു.
പക്ഷപാതം പിടിപെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 6 30 യോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ചേരമർ ഹിന്ദുമഹാസഭയുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം വഹിക്കുകയും സമൂഹത്തിലെ അധാർമ്മികതക്കെതിരെ സന്ധിയില്ലാതെ പടപൊരുതിയ നേതാവുമായിരുന്നു പി എസ് പ്രസാദ്. കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അനീതിക്കെതിരെ സമരം ചെയ്യുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു അദ്ദേഹം.
ഭാര്യ ഉഷാ പ്രസാദ്. മക്കൾ നീതു ( നഴ്സ്, ഷാർജ ), നിധിൻ. മരുമകൻ അജിത് (ചങ്ങനാശ്ശേരി.)
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 30 ന് മുട്ടമ്പലം ശ്മശാനത്തിൽ.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് പ്രസാദ് അന്തരിച്ചു
