രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചു, സംസ്ഥാന സിഇഒമാർക്ക് നിര്‍ദേശം നൽകി

ന്യൂഡൽഹി : രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി.

സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. കേരളത്തിലെ എസ്‌ ഐ ആർ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. നിലവിൽ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടികൾക്ക് രാഷ്ട്രീയ ചായ് വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!