പൊൻകുന്നം : പിണറായി വിജയൻ സർക്കാർ ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇടത് മുന്നണി സർക്കാർ തങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ല കാര്യാലയം’ ശ്രീധരീയം ‘ പൊൻകുന്നത്ത് ഉത്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനോപകാരപ്രദമായ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പണം വകമാറ്റി ചെലവഴിക്കുക എന്നതാണ് കേരള സർക്കാരിൻ്റെ മുഖമുദ്ര. യാഥാർത്ഥ്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സി പി എമ്മും കോൺഗ്രസും ശ്രമിക്കുന്നത്. വികസനമെവിടെ എന്ന് ചോദിക്കുമ്പോൾ, കേന്ദ്രം കാശ് തന്നില്ല, പെൻഷൻ ചോദിച്ചാൽ കേന്ദ്രം കാശ് തന്നില്ല, ആശവർക്കർമാർ ശമ്പളം ചോദിച്ചാൽ കേന്ദ്രം കാശ് തന്നില്ല, എന്നിങ്ങനെ കേന്ദ്ര സർക്കാരിനെ പഴിചാരി ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് പിണറായിയും കൂട്ടരും. സി പി എമ്മും കോൺഗ്രസും വികസനത്തെ കുറിച്ച് പറയാറില്ല. വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ സിപിഎമ്മിന് അവസരം നൽകിയത്.
വികസനമെന്നതാണ് ബിജെപിയുടെ രാഷ്ട്രീയം. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഏക പാർട്ടി ബിജെപി മാത്രമാണ് .മറ്റ് രണ്ട് കൂട്ടർക്കും കപട മുഖമാണുള്ളത്.

ജമാഅത്തെ ഇസ്ലാമിക്ക് ഒപ്പം രാഷ്ട്രീയം ചെയ്യുന്ന പാർട്ടികളാണ് ബിജെപിയെ വർഗീയ വാദികളെന്ന് പറയുന്നത്.ബി ജെ പിയുടെ വളർച്ചയിൽ വിളറി പൂണ്ട ഇടത് വലത് മുന്നണികൾ നുണ പ്രചരണം നടത്തുകയാണെന്നും, ഇവരുടെ കുപ്രചരണങ്ങൾ പൊളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കുതിച്ചുയരുമ്പോൾ കേരളം പിന്നോട്ട് പോകുന്നു.വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് നിർണ്ണായകമാണ്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളാഗ്രഹിക്കുന്ന മാറ്റം തെരഞ്ഞെടുപ്പോട് കൂടി സഫലമാകും. അദ്ദേഹം കൂട്ടി ചേർത്തു.
ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: എസ് സുരേഷ് , അനൂപ് ആൻ്റണി , ദേശീയ സമിതി അംഗം പി.സി ജോർജ് , സംസ്ഥാന വൈസ് പ്രസിഡൻ്റ്മാരായ അഡ്വ: പി സുധീർ , അഡ്വ: ഷോൺ ജോർജ് , സംസ്ഥാന സെക്രട്ടറി അശോകൻ കുളനട , ദേശീയ ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡൻ്റ് അഡ്വ: നോബിൾ മാത്യു , ദേശീയ കർഷക മോർച്ച വൈസ് പ്രസിഡൻ്റ് അഡ്വ : എസ് ജയസൂര്യൻ ,ആലപ്പുഴ മേഖല പ്രസിഡൻ്റ് എൻ. ഹരി , കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ , സംസ്ഥാന ന്യൂനപക്ഷ മോർച്ച പ്രസിഡൻ്റ് സുമിത് ജോർജ് , പത്തനംതിട്ട ജില്ല പ്രഭാരി ബി.രാധാകൃഷ്ണമേനോൻ ,മേഖല ജനറൽ സെക്രട്ടറി സജി കുരിയക്കാട് , മുൻ സംസ്ഥാന സെക്രട്ടറി ഏറ്റുമാനൂർ രാധാകൃഷ്ണൻ , മുൻ സംസ്ഥാന വെസ് പ്രസിഡൻ്റ്മാരായ ജി. രാമൻ നായർ ,ജെ. പ്രമീളാദേവി , സംസ്ഥാന കമ്മറ്റിയംഗം എം.ബി രാജഗോപാൽ , മുൻ ജില്ലാ പ്രസിഡൻ്റ്മാരായ കെ.എസ് ശ്രീധരൻ നായർ, എസ് ശിവരാമപണിക്കർ, അഡ്വ: പി.ജെ തോമസ് , കെ.ജി രാജ്മോഹൻ , മുൻ സംസ്ഥാന കമ്മറ്റിയംഗം പി എൻ ശിവരാമൻ നായർ , ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.സി അജി , മിനർവ മോഹൻ ,ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ വി എൻ മനോജ്, അഖിൽ രവീന്ദ്രൻ, ഷൈലമ്മ രാജപ്പൻ,കെ ആർ പ്രദീപ്, എൻ സി മോഹൻദാസ്,ജില്ലാ സെക്രട്ടറിമാരായ ടി ബി ബിനു,ജി ഹരിലാൽ,ബി ആർ മഞ്ജീഷ്,എ മനോജ്,ഷീബ രാജു, ജയ ബാലചന്ദ്രൻ, അനിയമ്മ സണ്ണി, ജില്ലാ ട്രഷറർ അഡ്വ രാജേഷ് കുമാർ, മോർച്ച പ്രസിഡന്റ് മാരായ രോഹിൻ ടി ഏസ്, മഞ്ജു പ്രദീപ്, മനോജ് മാത്യു, സി ആർ രാധാകൃഷ്ണൻ, മഞ്ജു കെ എൻ, രതീഷ് ചെങ്കിലത്, സോഷ്യൽ മീഡിയ, മീഡിയ ഭാരവാഹികളായ ഗിരീഷ് മോഹൻ, സതീഷ് ചന്ദ്രൻ, സുഭാഷ് വാഴൂർ, ഷിനു ഇ നായർ തുടങ്ങിയവർ പങ്കെടുത്തു.
സ്വർഗ്ഗീയ ശ്രീധരനായരുടെ കുടുംബം സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. തുടർന്ന് അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ നാൽപ്പതോളം പേരെ ശ്രി രാജീവ് ചന്ദ്രശേഖർ ഓണക്കോടിനൽകി ആദരിച്ചു. പുതിയതായി ബിജെപിയിൽ ചേർന്നവർക്ക് സ്വീകരണവും നൽകി.
പൊൻകുന്നത്ത് സ്വകാര്യ ബസ് സ്റ്റാൻ്റിന് സമിപം ഡിവൈഎസ്പി ഓഫീസിന് എതിർവശത്താണ് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കാര്യാലയം പ്രവർത്തിക്കുന്നത്.
