വണ്ണപ്പുറം : അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് ഇടുക്കി വണ്ണപ്പുറത്തെ ഇടത് സ്ഥാനാർത്ഥി. സിപിഎം സ്ഥാനാർത്ഥി ലിജോ ജോസാണ് വോട്ട് ചോദിച്ചെത്തിയ സമയത്ത് അസഭ്യം പറഞ്ഞത്. അങ്കണവാടിയിൽ കുട്ടികൾ ഉള്ളപ്പോഴാണ് സംഭവം. വണ്ണപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് സ്ഥാനാർത്ഥിയാണ് ലിജോ ജോസ്. അങ്കണവാടി ഹെൽപ്പർ നബീസയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഇവർ കാളിയാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൻറെ വീഡിയോ പുറത്തുവന്നു.
വോട്ട് ചോദിച്ചെത്തിയ ഇടത് സ്ഥാനാർത്ഥി അങ്കണവാടി ഹെൽപ്പർക്കു നേരെ അസഭ്യവർഷം നടത്തിയതായി പരാതി
