കൊച്ചി: മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കൊച്ചിയിൽ നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതു മണിക്ക് പരിപാടി ആരംഭിക്കും. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയാകും. ടി ജെ വിനോദ് എം എല്‍എ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ എം അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മുഖാമുഖത്തില്‍ 50 റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും.
ബാക്കിയുള്ളവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാം. ജി എസ് പ്രദീപ് മോഡറേറ്ററാകുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുക്കും. മുഖാമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും.
