വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കുരുക്ക് മുറുക്കി സർക്കാർ. അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ജയ്സൺ മുകുളേലിന്റെ ഓഫീസിലും വീട്ടിലും വീണ്ടും പരിശോധന നടത്തും. സിആർ കാർഡ് ആപ്പ് ഉപയോഗിച്ചവരെ കണ്ടെത്താൻ പോലീസ് നടപടി ആരംഭിച്ചു. ജയ്സൺ ആപ്പ് വ്യാപകമായി പങ്കുവെച്ചന്നും പൊലീസ് കണ്ടെത്തി. സിആർ കാർഡ് ഉപയോഗിച്ചവരെ ചോദ്യം ചെയ്യും.

അന്വേഷണം കൂടുതൽ നേതാക്കളിലേക്കും വ്യാപിപ്പിക്കുന്നു. യൂത്ത് കോൺ​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ജയ്സൺ. എന്നാൽ അന്വേഷണം വഴിമുട്ടിയെന്നും പരാതിയുണ്ട്. പ്രധാനപ്രതി എം.ജെ രഞ്ചുവിനെ ഇതുവരെ പൊലീസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ മാത്രം ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് രഞ്ജുവിന്റെ നിർദ്ദേശ പ്രകാരമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണവുമായി യൂത്ത് കോൺഗ്രസ് സഹകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് അതോറിറ്റി രേഖകൾ കൈമാറിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നോട്ടീസിന് യൂത്ത് കോൺഗ്രസ് മറുപടി നൽകിയില്ല. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് അംഗത്വം എടുത്തവരുടെ രേഖകളും യൂത്ത് കോൺഗ്രസ് നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!