മണർകാട് പള്ളി റാസയിൽ പ്രാർത്ഥന നിർഭരരായി പങ്ക് ചേർന്ന് വിശ്വാസ സഹസ്രങ്ങൾ

കോട്ടയം : ആഗോള മർത്ത മറിയം തീർത്ഥാടന കേന്ദ്രമായ കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ട് നോമ്പാചരണത്തിൻ്റെ ഭാഗമായി നടന്ന റാസയിൽ പങ്ക് ചേർന്ന് വിശ്വാസ സമൂഹം.

ഉച്ച നമസ്ക്കാരത്തെ തുടർന്ന് 12 മണിയോടെയാണ് റാസ ദേവാലയത്തിൽ നിന്നാരംഭിച്ചത്.

മുത്തുക്കുടകളും പൊൻ, വെള്ളി കുരിശുകളുമേന്തി വിശ്വാസികൾ ഭക്തിപൂർവം പങ്കുചേർന്നു. വാദ്യമേളങ്ങളും അകമ്പടിയായി.

കണിയാംകുന്ന് കുരിശുപള്ളി ചുറ്റി മണർകാട് കവലയിലുള്ള കുരിശുപള്ളി വഴി, തിരികെ മണർകാട് കരോട്ടെപ്പള്ളിയിൽ എത്തി ഇവിടെ നിന്നും കത്തീഡ്രലിൽ തിരിച്ചെത്തുക.

വിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർത്ഥനകളും, അപേക്ഷകളുമായി നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും വിശ്വാസ സമൂഹം റാസയിൽ പങ്കെടുത്തു.

ഓണാവധിദിനങ്ങളും, ഒപ്പം മഴ മാറി തെളിഞ്ഞ കാലാവസ്ഥയും റാസയിൽ പങ്കെടുത്ത വിശ്വാസികൾക്ക് അനൂകൂലമായി.

മണർകാട് പള്ളിയുടെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി തുറക്കുന്ന പ്രസിദ്ധമായ നടതുറക്കൽ നാളെ രാവിലെ 11.30ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ നടക്കും.

എട്ടാം തീയതി നോമ്പാചരണത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!