തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നിർദ്ദേശം. വാഹനവും ബന്ധപ്പെട്ട രേഖകളും സംബന്ധിച്ച വിവരങ്ങൾ സമയോചിതമായി ലഭ്യമാക്കുന്നതിനായി ഈ നടപടി ആവശ്യമാണെന്ന് എംവിഡി അറിയിച്ചു.
വാഹന ഉടമയുടെ രേഖകള്‍ അനധികൃതമായി മാറ്റപ്പെടുന്നത് തടയാനും, ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാനും, ഒടിപി സ്ഥിരീകരണം, അറിയിപ്പുകള്‍, ഇ-ചലാന്‍ വിവരങ്ങള്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ആര്‍ ടി ഓഫീസ് സന്ദര്‍ശിക്കാതെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം. QR കോഡ് സ്‌കാന്‍ ചെയ്‌തോ ലിങ്ക് ഉപയോഗിച്ചും മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം.
സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ സാരഥിയിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
