സിംഗപ്പൂർ : ശ്രീനാരായണ മിഷനിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം സിംഗപ്പൂർ ശ്രീനാരായണ മിഷനിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സെപ്തബർ 07 ന് നടക്കും.
ഞായറാഴ്ച രാവിലെ 8.10 മുതൽ 6 വരെ സിംഗപ്പൂരിലെ 12 യിഷുൻ അവന്യൂ 5 ലെ എസ്എൻഎം നഴ്‌സിംഗ് ഹോം@ചോംഗ് പാങ് വച്ചാണ് ആഘോഷ പരിപാടികൾ നടക്കുക. രാവിലെ 10 മണി മുതൽ മതസൗഹാർദ്ദ സംഭാഷണം. ഇതിന് പുറമെ വിവിധകലാപരിപാടികൾ, ഗുരു ജയന്തി സദ്യ എന്നിവയും ഉണ്ടാകും.
സംഭാവന നൽകുവാൻ കൗണ്ടറുമായൊ അല്ലെങ്കിൽ സരോജം @94299501 ആയൊ ബന്ധപ്പെടുക. Paynow മുഖേന ഗുരു ജയന്തി അക്കൗണ്ടിലേക്കു സംഭാവന നൽകാം . സംഭാവന നൽകേണ്ട UEN നമ്പർ S48SS0016D005 ആണ്. സൗജനൃ കൂപ്പണുകൾ വഴിയാണ് സദൃ നല്കുന്നത്. സദ്യയ്ക്ക് അംഗങ്ങൾ ഹാജർ രേഖപ്പെടുത്തണം. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ സരോജവുമായി ബന്ധപ്പെടാം.
പൊതുജനങ്ങൾക്കായി, ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സൗജന്യ ഉച്ചഭക്ഷണ കൂപ്പണുകൾ നൽകും. മിഷൻ അംഗങ്ങൾ, ദാതാക്കൾ, കമ്മ്യൂണിറ്റി പങ്കാളികൾ തുടങ്ങിയവർക്കു മുൻഗണനാ ക്രമത്തിൽ നേരത്തെയുള്ള സ്ലോട്ടുകൾ റിസേർവ് ചെയ്യുന്നതാണ്.
