തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് ആവശ്യം. താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
മലയാള സിനിമ വൻ പ്രതിസന്ധിയിലാണെന്ന് ചലച്ചിത്ര നിർമ്മാതാവ് ജി സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു.