പാലാ : സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഓണാഘോഷത്തിനിടയി ലാണ് കടന്നൽ കൂട് ഇളകി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചത്.
കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്
ഉച്ചകഴിഞ്ഞ് 3:15 ഓടെയായിരുന്നു സംഭവം വിദ്യാർത്ഥികളും അധ്യാപകരും പരക്കം പാഞ്ഞു. നിരവധി പേർക്ക് കടന്നലീൻ്റെ ആക്രമണം നേരിട്ടു.
.
