മിഡ് പൾമോകോൺ ക്വിസ് 2024 : കോട്ടയം മെഡിക്കൽ കോളേജിലെ ശ്വാസ കോശ വിഭാഗം പി.ജി. വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം

കോട്ടയം : കൊല്ലത്തു വെച്ചു നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ അർധ വാർഷിക സമ്മേളനമായ മിഡ് പൾമോകോൺ 2024 നോട നുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ കോട്ടയത്തെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബുരുദ വിദ്യാർത്ഥികളായ ഡോ. വിവേക് എൻ വിജയ് , ഡോ. മിഥില പോൾസൺ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .

വിജയികൾക്കുള്ള പുരസ്ക്കാരം നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ദേശീയ പ്രസിഡണ്ട് ഡോ.ടി. മോഹൻ കുമാർ ,  എ.പി.സി.സി.എം പ്രസിഡണ്ട് ഡോ. ഡേവിസ് പോൾ , സെക്രട്ടറി ഡോ. ജൂഡോ വാച്ചാ പറമ്പിൽ,  മിഡ് പൾമോ കോൺ 2024 ചെയർമാൻ ഡോ. സി.എൻ.നഹാസ് ,  എന്നിവർ സമ്മാനിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!