പാമ്പാടിയിൽ പോലിസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം  ഒരാൾക്ക് സാരമായ  പരിക്ക്


പാമ്പാടി : ദേശീയപാത 183ൽ ചേന്നംപള്ളിക്ക് സമീപം പോലിസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം.  ഒരാൾക്ക് സാരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 6:45 ഓട് കൂടിയാണ്  അപകടം ഉണ്ടായത്.
പൊൻകുന്നം സ്റ്റേഷനിലെ എസ് .ഐ അനിൽ ,എ .എസ് .ഐ ജോൺസൺ . എസ് .,സി .പി .ഒ ശ്രീജിത്ത് എന്നിവർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് ഇതിൽ ശ്രീജിത്തിന് ആണ് ഗുരുതര പരിക്കേറ്റത്.

കേസിൻ്റെ അന്യേഷണവുമായി കോട്ടയത്ത് എത്തിയ ഇവർ തിരികെ പൊൻകുന്നത്തിന് പോകുന്നതിന് ഇടയിലാണ് ചേന്നംപള്ളിയി ൽ വച്ച് കാർ നിയന്ത്രണം വിട്ടത്.
അപകടത്തെ തുടർന്ന് പാമ്പാടി എസ് .ഐ ഉദയകുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!