പന്നിയാർ പുഴയിൽ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

രാജാക്കാട്, പന്നിയാർ പുഴയുടെ സൈഡിലെ കൽക്കെട്ടിൽ നിന്നും കാൽ വഴുതി വീണതിനെ തുടർന്ന് മൂന്നര വയസ്സുള്ള കുട്ടി മരണപ്പെട്ടു.

പൂപ്പാറ പുഞ്ചക്കരിയിൽ രാഹുൽ – അശ്വതി ദമ്പതികളുടെ മകൻ ശ്രീനന്ദ് (മൂന്നര ) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 ന് ബന്ധുക്കളോടൊപ്പം പുഴയിലെത്തിയപ്പോഴാണ് ശ്രീനന്ദ് കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ടത്.

ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: ശ്രീരവ് ‘ : ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!