‘അമ്മ’ വോട്ടെടുപ്പ് ആരംഭിച്ചു..

കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് കൊച്ചിയിൽ ആരംഭിച്ചു. ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംഘടനയുടെ മുൻ പ്രസിഡൻറ് മോഹൻലാൽ, ഇത്തവണ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവൻ അടക്കമുള്ളവർ ഇതിനകം വോട്ട് ചെയ്യാൻ എത്തിയിട്ടുണ്ട്.

വോട്ടിംഗിന് എത്തിയ താരങ്ങളുടെ പ്രതികരണങ്ങളിലെ വിമർശനസ്വരം ജോയ് മാത്യുവിൻറേതാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ പത്രിക തള്ളിയതിന് പിന്നിൽ ബോധപൂര്‍വ്വമായ നീക്കമുണ്ടെന്നാണ് ജോയ് മാത്യു പറഞ്ഞത്. പത്രിക തള്ളിയതിലെ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാകുമെന്നും ജോയ് മാത്യു അറിയിച്ചു

അമ്മയിൽ ഒരിക്കലും ഒരു പൊട്ടിത്തെറി ഉണ്ടാവില്ലെന്നാണ് രവീന്ദ്രൻറെ പ്രതികരണം. പൊട്ടിത്തെറി ഉണ്ടാവുമോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിക്കാൻ ഇതെന്താ പടക്കക്കടയോ എന്ന് മറുചോദ്യം. “എല്ലാവരിൽ നിന്നും വോട്ട് ഉറപ്പിച്ചിട്ടുണ്ട്. വിജയിക്കുമെന്ന് തന്നെയാണ് ഉറച്ച പ്രതീക്ഷ. വനിതകൾ, പുരുഷന്മാർ എന്നിങ്ങനെ വേർതിരിവില്ല. ഞങ്ങളെല്ലാവരും ഒരു കുടുംബമാണ്”, രവീന്ദ്രൻ പ്രതികരിച്ചു. ഇത്ര വലിയ ആരോപണ പ്രത്യാരോപണങ്ങൾ ഇതാദ്യമാണെന്നും ഇങ്ങനെയൊക്കെ ഉണ്ടെന്ന് നേരത്തെ അറിഞ്ഞാൽ തെരഞ്ഞെടുപ്പിൽ നിൽക്കില്ലായിരു ന്നുവെന്നും  നാസർ ലത്തീഫ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!