മറയൂരിലെ വനവാസി ഊരുകളിലേക്ക് ആംബുലന്‍സ്



ഇടുക്കി : മറയൂരിലെ വനവാസി ഊരുകളില്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗപ്പെടുത്തുന്നതിനായി ഓഫ് റോഡിലും മലമുകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലുള്ള 2 ആംബുലന്‍സുകള്‍ അനുവദിച്ചു.

കോട്ടക്ക് മഹിന്ദ്രയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ആണ് രണ്ട് ആംബുലന്‍സുകള്‍ വാങ്ങായിരിക്കുന്നത്.
മറയൂരിലെ ഒട്ടുമിക്ക വനവാസി ഊരുകളിലും ഗതാഗത സൗകര്യം പരിമിതമാണ്. മിക്ക സ്ഥലങ്ങളിലും 4 വീല്‍ ജീപ്പ് മാത്രമാണ് എത്തുക.

അടിയന്തര ചികിത്സ അപകടം എന്നിവ ഉണ്ടാകുന്ന സാഹചര്യത്തില്‍ ജീപ്പുകളില്‍ മറയൂര്‍ ടൗണില്‍ എത്തിച്ച് അവിടെ നിന്ന് ആംബുലന്‍സ് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ട്രിപ്പ് ജീപ്പില്‍ രോഗികളെയും മറ്റും എത്തിക്കുന്നത് ഏറെ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമായാണ് ആംബുലന്‍സുകള്‍ മറയൂര്‍ വനം വകുപ്പിന് കൈമാറിയത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫല്‍ഗ് ഓഫ് ചെയ്തു, മറയൂര്‍ ഡിഎഫ്ഒക്ക് താക്കോല്‍ കൈമാറി. മറയൂര്‍ ചന്ദന ഡിവിഷനാണ് ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!