ചെങ്കൻപേട്ട് : അമ്മയും മകനും കിണറ്റിൽ മുങ്ങിമരിച്ചു. വിമല (35), മകൻ പ്രവീൺ(15) എന്നിവരാണ് മരിച്ചത്. വിമല തുണി കഴുകുന്നതിനിടെ പ്രവീൺ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.
സംഭവം കണ്ടയുടനെ മകനെ രക്ഷിക്കാനായി വിമല കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. കിണറ്റിലെ വെള്ളത്തിൽ വിമലയും മുങ്ങി മരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപെട്ട് കൂവത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്.
ഇരുവരും കിണറിനോട് ചേർന്ന് ഇരിക്കുന്നത് കണ്ടുവെന്ന് അയൽക്കാർ പറയുന്നു. പിന്നീട് അലക്കാനെത്തിയ വരാണ് കിണറിൽ സാരി പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഫയർഫോഴ്സും പൊലീസുമെത്തി ഇരുവരുടേയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
