കോട്ടയം : വിദ്യാഭ്യാസത്തിന് അനുസരിച്ച് ജോലി തേടുന്ന കേരളത്തിലെ യുവതയുടെ മുമ്പിൽ തമിഴ്‌നാട് തേനി സ്വദേശിയായ രംഗനാഥൻ എന്ന 35 കാരൻ ഇന്നൊരു ഹീറോയാണ്…
ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരം വൃത്തിയാക്കുന്നതി നായാണ് കഴിഞ്ഞ ദിവസം തനി ഉത്തമ പാളയം താലൂക്കിലെ കോംബേ നിവാസിയായ രംഗനാഥൻ സ്‌കൂൾ വളപ്പിലെത്തിയത്.
ക്ലാസ് നടക്കുന്നതിനിടയിൽ അദ്ധ്യാപകൻ പാഠഭാഗങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതു രംഗനാഥൻ വീക്ഷിച്ചു നിൽക്കുന്നതും, ഇടയ്ക്ക് കണ്ണുകൾ തുടയ്ക്കുന്നതും പ്രിൻസിപ്പാൾ ഷീജാ സലിമിന്റെ ശ്രദ്ധയിൽപ്പെട്ടു.
പ്രധാന അദ്ധ്യാപിക ആ യുവാവിന്റെ സമീപമെത്തിയപ്പോൾ അവൻ പറഞ്ഞത് ”ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പർ”- എന്നായിരുന്നു. കൂലിപ്പണിക്ക് വന്ന യുവാവ് ഒരു സാധാരണക്കാരനല്ലെന്ന് അപ്പോൾ തന്നെ ടീച്ചർക്ക് തോന്നി.

തുടർന്ന് രംഗനാഥന്റെ കുടുംബ പശ്ചാത്തലമുൾപ്പടെ തിരക്കിയപ്പോഴാണ് തന്റെ ജീവിത കഥ വിവരിച്ചത്…
ജീവിത ചെലവ് ഏറിയപ്പോൾ കുടുംബം പുലർത്താൻ കൂലിപ്പണിക്കായി തേനിയിൽ നിന്ന് രംഗനാഥൻ ഇവിടെയെത്തിയിട്ട് ഒരു വർഷമായി. കൽപ്പണിയും, മരപ്പണിയും, കൃഷിപ്പണിയുമൊക്കെ വശമാണ്. കൈയിൽ തൂമ്പയും, ചുറ്റികയും, വാക്കത്തിയും വഴങ്ങുന്ന രംഗനാഥന്റെ വിദ്യാഭ്യാസ യോഗ്യത കേട്ടപ്പോൾ എല്ലാവരും ഞെട്ടി.
എം.എ, എം എഡ്ഡ്. രണ്ട് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ആളാണ് കുടുംബം പുലർത്താൻ കൂലിവേലക്കായി തങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്നത് അദ്ധ്യാപകരെയും കുട്ടികളെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
ജന്മനാടായ കോംബെയിലെ എസ് കെ പി സ്‌കൂളിൽ ഒരു വർഷം താൽക്കാലിക അധ്യാപകനായി ജോലി നോക്കി. തുടർന്ന് ഒരു അദ്ധ്യാപകനാകാനായിരുന്നു ആഗ്രഹം. പക്ഷേ, ജോലി ലഭിക്കണമെങ്കിൽ വൻ തുക സംഭാവനയായി നൽകണം. അതിന് നിർവാഹമില്ലാത്തതിനാൽ ആഗ്രഹം ഉപേക്ഷിച്ചെന്ന് പറഞ്ഞതോടെ പ്രിൻസിപ്പാൾ ഷീജ സലീം ക്ലാസ് മുറിയിലേക്ക് ക്ഷണിച്ചു. പണി ചെയ്തു വിയർത്തുകുളിച്ച വേഷത്തിൽ കുട്ടികൾക്ക് മുമ്പിലെത്തിയ രംഗനാഥൻ അവരുമായി സംവദിച്ചു. അദ്ധ്യാപകർ ഭാഷ തർജ്ജമ ചെയ്തു. ഈ സമയം കുട്ടികൾക്കും അദ്ധാപകർക്കും അപൂർവ്വ നിമിഷങ്ങളാണ് സമ്മാനിച്ചത്.
രംഗൻ ഒരു കലാകാരൻ കൂടിയാണ്, തമിഴ്‌നാട്ടിലെ സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കും. പാട്ടുപാടും, ഡാൻസ് കളിക്കും. പരമ്പരാഗത ആയോധന കലയായ സിലമ്പും വശമാണ്. തമിഴിൽ നല്ല ഒരു പ്രാസംഗികൻ കൂടിയാണ്.
മെഡിക്കൽ ലാബ് ടെക്‌നീഷ്യയായ ആർ സെൽവി ആണ് ഭാര്യം
