സർക്കാർ യുപി സ്കൂളിൽ സീലിങ് ബോർഡ് തകർന്നു വീണു…

തൃശ്ശൂർ  : കോടാലി ഗവൺമെൻ്റ് യുപി സ്കൂളിലെ ഹാളിൻ്റെ സീലിങ് തകർന്നു വീണു. സ്കൂളിന് അവധിയായിരുന്നത് കാരണം വലിയ അപകടം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

കുട്ടികൾ അസംബ്ലിക്ക് ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിലെ സീലിങ്ങാണ് തകർന്നത്. ഷീറ്റിന് താഴെയായി സ്ഥാപിച്ചിരുന്ന ജിപ്സം ബോർഡുകളാണ് നിലംപതിച്ചത്. ഈ സീലിങ് 2023-ലാണ് സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!