തിരുവനന്തപുരം : അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തന്ത്രി നെടുമ്പള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി.
രാഷ്‌ട്രിയ സ്വയം സേവകസംഘം സാമാജിക സമരസത വിഭാഗ് സംയോജക് കെ. രാജശേഖരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ എന്നിവർ ചേർന്നാണ് അക്ഷതം കൈമാറിയത്.