യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു… കേരളത്തില്‍ നിന്ന് നാല് പേർ

ന്യൂഡൽഹി : യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി.ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി കെ, ശ്രീലാല്‍ എ എസ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരായി.

പതിനാല് ജനറല്‍ സെക്രട്ടറിമാരുടെയും 62 സെക്രട്ടറിമാരുടെയും എട്ട് ജോയിന്റ് സെക്രട്ടറിമാരുടെയും പേരാണ് ഇന്നലെ പ്രഖ്യാപിച്ചത്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!