മൂന്നാര്‍ : ദേശിയപാത 85ന്റെ ഭാഗമായ മൂന്നാർ – ദേവികുളം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.
2018ലെ പ്രളയകാലത്താണ് മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം സര്‍ക്കാര്‍ കോളേജ് പ്രവര്‍ത്തിച്ചു വന്നിരുന്ന ഭാഗത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതിന് ഏതാനും ദൂരമകലെയാണ് ഇന്നലെ രാത്രിയില്‍ വീണ്ടും വലിയ തോതില്‍ മണ്ണിടിച്ചില്‍ സംഭവിച്ചത്. വലിയ തോതില്‍ മണ്ണും കല്ലുമിടിഞ്ഞ് റോഡിലേക്കും റോഡില്‍ നിന്ന് താഴ് ഭാഗത്തേക്കും പതിച്ചു.
മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും പ്രദേശത്തി പ്പോഴും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നത് ആശങ്കയാണ്. മണ്ണിടിച്ചിലില്‍ അകപ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നയാള്‍ ഇന്നലെ മരണപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടു തന്നെ വേറെ വാഹനങ്ങളോ ആളുകളോ മണ്ണിടിച്ചിലില്‍ അകപ്പെട്ടിട്ടില്ലായെന്ന് ഉറപ്പു വരുത്തുന്ന കാര്യത്തിലാണ് ഫയര്‍ഫോഴ്‌സ ടക്കം ആദ്യഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടു ള്ളത്.ഇതിന് ശേഷമാകും വലിയ തോതില്‍ റോഡിലേക്കിടിഞ്ഞെത്തിയ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കുക.
മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും മഴ വീണ്ടും ശക്തിപ്പെട്ടാല്‍ പ്രദേശത്ത് വീണ്ടും ഇടിച്ചില്‍ സാധ്യത രൂപം കൊള്ളുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.ദേവികുളം ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രിയാത്ര ഇന്നലെ നിരോധിച്ചിരുന്നു. പകല്‍ ഈ മേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനും നിയന്ത്രണമുണ്ട്.
