മലവെള്ളപ്പാച്ചിൽ.. ഉരുൾപൊട്ടിയതായി സംശയം.. 50ലധികം വീടുകളിൽ…

ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. വനപ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആറളം പുഴയിലും ബാവലി പുഴയിലുമാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തീര പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിച്ചു. 50ലധികം വീടുകളിൽ വെള്ളം കയറി. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!