‘ഇൻഡി’ സഖ്യം അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം അറബിക്കടലിൽ വലിച്ചെറിയും – കെ സുധാകരൻ

കണ്ണൂര്‍: ‘ഇൻ‍ഡി’ മുന്നണി അധികാരത്തിലെത്തിയാലുടൻ തന്നെ പൗരത്വഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. ജനങ്ങളെ വിഭജിക്കുന്ന നിയമമാണിതെന്നും അതിനാൽ ജീവനുള്ള കാലത്തോളം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 ൽ കേന്ദ്ര സർക്കാർ കൊണ്ടുവരുകയും, ഇന്നലെ മുതൽ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുകയും ചെയ്ത പൗരത്വ ഭേദഗതി നിയമം പക്ഷെ ആരുടേയും പൗരത്വം റദ്ദ് ചെയ്യുന്നതിനുള്ളതല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങൾ ആയ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി മത വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നിയമമാണ് പൗരത്വ ഭേദഗതി നിയമം.

അതെ സമയം പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പാണെന്നുംനിയമം മുസ്ലിം വിരുദ്ധമല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻവ്യക്തമാക്കിയിരുന്നു . സിഎഎ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഡൽഹിയിലായിരുന്നു ഗവർണറുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!