ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്‍റെ വക ‘ബമ്പർ ലോട്ടറി’… ഇൻസെന്‍റീവിൽ ഒറ്റയടിക്ക് വർധിപ്പിച്ചത്…

ന്യൂഡൽഹി : ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്‍റെ വക ‘ബമ്പർ ലോട്ടറി’. ആശവർക്കർമാരുടെ ഇൻസെന്‍റീവിൽ ഒറ്റയടിക്ക് 1500 രൂപയുടെ വർധനവാണ് വരുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

ഇൻസെന്‍റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്.

ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!