കേരളത്തിന്റെ മൊത്തം കട ബാധ്യത 4,71,091 കോടി രൂപ! ലോക്സഭയിൽ കേന്ദ്ര മന്ത്രി

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷം അവസാനം വരെയുള്ള കേരളത്തിന്റെ മൊത്തം കട ബാധ്യത 4,71,091 കോടി രൂപ. 2026 മാർച്ച് 31നു ഇത് 4,81,997 കോടി രൂപയായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ധനമന്ത്രി പങ്കജ് ചൗധരി ലോകസ്ഭയിൽ അറിയിച്ച കണക്കാണിത്. എൻകെ പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളെക്കുറിച്ചായിരുന്നു കൊല്ലം എംപിയുടെ ചോദ്യം. പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടം വാങ്ങുന്നതു സംബന്ധിച്ച ചോദ്യത്തിനു ഇതര സംസ്ഥാനങ്ങൾക്കു ബാധകമായ നിർദ്ദേശങ്ങളാണ് കേരളത്തിനും ബാധകമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!