അതിവേഗം സർക്കാർ; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; പട്ടിക കൈമാറി

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലേക്കും (കെടിയു), ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്നു നിയമനം നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതിവേഗ നീക്കം.

ഗവർണർക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നു താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു.

സർക്കാർ നൽകിയ പേരുകൾ

പ്രൊഫ. ഡോ. ജപ്രകാശ്, ഇൻചാർജ് ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ

പ്രൊഫ. ഡോ. എ പ്രവീൺ, ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനിയറിങ്, സിഇടി, തിരുവനന്തപുരം

പ്രൊഫ. ഡോ. ആർ സജീബ്, ഡിപ്പാർട്ട്മെന്റ് സിവിൽ എൻജിനീയറിങ് ടികെഎം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!