പാമ്പാടി: അല്ലുസ് വിഷൻ നിർമിക്കുന്ന മീനടം കാവിൽ ഭാഗവതിയെ സ്തുതിച്ചുകൊണ്ടുള്ള ഭക്തിഗാനം ഓഡിയോ റിക്കോർഡിങ് നടന്നു.
മീനടത്ത് എത്തിയ പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനെ നിർമ്മാതാവ് ബിനോയ് മീനടം, ദേവസ്വം ഭാരവാഹികൾ എന്നിവർ ചേർന്നു സ്വീകരിച്ചു.
മീനടം ഓഡിയോ ലോഞ്ച് സ്റ്റുഡിയോയിലാണ് റിക്കോർഡിങ് നടന്നത്.
മധു ബാലകൃഷ്ണനും ഗായിക ശ്രേയ അന്ന ജോസഫും ആണ് ഗാനം ആലപിച്ചത്.
രചന, സംഗീത സംവിധാനം, നിർമ്മാണം എന്നിവ നിർവഹിച്ചത് ബിനോയ് മീനടം. ഛായാഗ്രഹണം വിനയൻ മീനടം. എഡിറ്റിംഗ് അമരിഷ്. ഓർക്കസ്ട്രാ മാർട്ടിൻ മുണ്ടക്കയം.
മീനടം ഭഗവതി ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ദിനമായ ഫെബ്രുവരി 6 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങിൽ വച്ച് ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരി കുരുപ്പക്കാട്ടു മന പ്രകാശന കർമ്മം നിർവഹിക്കും.
