ഞാന്‍ വികാരാധീനനാണ്, ജീവിതത്തില്‍ ആദ്യം’; പ്രാണപ്രതിഷ്ഠയ്ക്കായി 11 ദിവസത്തെ വ്രതമെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ വ്രതാചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു.

താന്‍ വികാരാധീനനാണെന്ന് മോദി സന്ദേശത്തില്‍ പറയുന്നു: ”ഞാന്‍ വികാരാധീനനാണ്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ ദൈവമാണ് തിരഞ്ഞെടുത്തത്. ഈ മംഗളകര്‍മത്തിന്റെ ഭാഗമാകുന്നതു ഭാഗ്യമാണ്.

ഈ സമയത്ത് സ്വന്തം വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കുന്നതു പ്രയാസമാണെങ്കിലും അതിനായി ശ്രമിക്കുന്നു. ഞാന്‍ ജനങ്ങളുടെ അനുഗ്രഹം തേടുകയാണ്”- മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!